28/2/2022 ഈയാഴ്ച തുടങ്ങുന്നതുതന്നെ വളരെ വിഷമത്തോടെ കൂടിയാണ്. എന്തെന്നാൽ ഞങ്ങളുടെ ടീച്ചിംഗ് പ്രാക്ടീസിന് അവസാനത്തെ ആഴ്ചയാണ് ഇത്. വളരെ വിഷമത്തോടെ കൂടിയാണ് സ്കൂളിൽ എത്തിച്ചേർന്നത്. പത്താം ക്ലാസിലെ മോഡൽ എക്സാം നടക്കുന്നതിനാൽ ഉച്ചയ്ക്കുശേഷം 8,9 സ്റ്റാൻഡേർഡ് കൾക്ക് ഈയാഴ്ച ക്ലാസുകൾ ഒന്നും തന്നെ ഇല്ല. ഞാൻ 8Eയ്ക്ക്ഇന്ന് ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്തി. കൃത്യം 3 30 ന് സ്കൂളിൽ നിന്നും മടങ്ങി 1/3/2022 ഇന്ന് പൊതു അവധി ആയതിനാൽ സ്കൂളിൽ ക്ലാസുകൾ ഉണ്ടായിരുന്നില്ല 2/3/2022 ഇന്ന് പതിവുപോലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്നെനിക്ക് പീഡകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇന്ന് ഞങ്ങളുടെ ക്ലാസ് കാണുവാൻ രമ്യ ടീച്ചർ വന്നിരുന്നു. അതിനുശേഷം അർച്ചന ചേച്ചിയുടെ ക്ലാസ് നിരീക്ഷിക്കുവാൻ അവസരം ലഭിച്ചു. എട്ടാം ക്ലാസിലെ ഇന്ന് കൂടി മാത്രമേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ. അവർ ഇനി അടുത്ത തിങ്കളാഴ്ച സ്കൂളിലെത്തുമ്പോൾ ഞങ്ങൾ ഇവിടെ കാണില്ല. അതിനാൽ എട്ടിലെ സ്റ്റുഡൻസ് നോട് യാത്ര പറയുവാൻ ഞാൻ പോയി. കുട്ടികൾക്ക് മിഠായി വാങ്ങി കൊടുത്തു. വളരെ സങ്കടത്തോടെ കൂടിയാണ് അവർ എന്നെ യാത്രയാക്കിയത്. കുട്ടികൾ ഫീഡ്ബാക്ക് എ...