REFLECTION OF NINTH WEEK TEACHING PRACTICE

28/2/2022
 ഈയാഴ്ച തുടങ്ങുന്നതുതന്നെ വളരെ വിഷമത്തോടെ കൂടിയാണ്. എന്തെന്നാൽ ഞങ്ങളുടെ ടീച്ചിംഗ് പ്രാക്ടീസിന് അവസാനത്തെ ആഴ്ചയാണ് ഇത്. വളരെ വിഷമത്തോടെ കൂടിയാണ് സ്കൂളിൽ എത്തിച്ചേർന്നത്. പത്താം ക്ലാസിലെ മോഡൽ എക്സാം നടക്കുന്നതിനാൽ ഉച്ചയ്ക്കുശേഷം 8,9 സ്റ്റാൻഡേർഡ് കൾക്ക് ഈയാഴ്ച ക്ലാസുകൾ ഒന്നും തന്നെ ഇല്ല. ഞാൻ 8Eയ്ക്ക്ഇന്ന് ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്തി.
 കൃത്യം 3 30 ന് സ്കൂളിൽ നിന്നും മടങ്ങി

1/3/2022
 ഇന്ന് പൊതു അവധി ആയതിനാൽ സ്കൂളിൽ ക്ലാസുകൾ ഉണ്ടായിരുന്നില്ല

2/3/2022
 ഇന്ന് പതിവുപോലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്നെനിക്ക് പീഡകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇന്ന് ഞങ്ങളുടെ ക്ലാസ് കാണുവാൻ രമ്യ ടീച്ചർ വന്നിരുന്നു. അതിനുശേഷം അർച്ചന ചേച്ചിയുടെ ക്ലാസ് നിരീക്ഷിക്കുവാൻ അവസരം  ലഭിച്ചു. എട്ടാം ക്ലാസിലെ ഇന്ന് കൂടി മാത്രമേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ. അവർ ഇനി അടുത്ത തിങ്കളാഴ്ച സ്കൂളിലെത്തുമ്പോൾ ഞങ്ങൾ ഇവിടെ കാണില്ല. അതിനാൽ എട്ടിലെ സ്റ്റുഡൻസ് നോട് യാത്ര പറയുവാൻ ഞാൻ പോയി. കുട്ടികൾക്ക് മിഠായി വാങ്ങി കൊടുത്തു. വളരെ സങ്കടത്തോടെ കൂടിയാണ് അവർ എന്നെ യാത്രയാക്കിയത്. കുട്ടികൾ ഫീഡ്ബാക്ക് എഴുതുന്നു അവരോടൊപ്പം നിന്ന് ഫോട്ടോസും എടുത്തു. വളരെയധികം സങ്കടം തോന്നിയ നിമിഷങ്ങളായിരുന്നു അത്.

3/03/2022
 ഇന്ന് പതിവുപോലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് ഒൻപത് എച്ച് ഞാൻ ഹെൽത്ത് എഡ്യൂക്കേഷൻ ക്ലാസ്സ് എടുത്തു. ലഹരിവിരുദ്ധ യും,വ്യക്തിശുചിത്വവും ആയിരുന്നു ടോപ്പിക്കുകൾ. അതിനുശേഷം ഉച്ചഭക്ഷണം വിതരണം ചെയ്യുവാൻ പോയിരുന്നു. പിന്നെ 3:30നു തന്നെ സ്കൂളിൽ നിന്നും മടങ്ങി.


4/03/2022
 ഇന്ന് പതിവുപോലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. പ്രാദേശിക അവധി ആയതിനാൽ ഇന്ന് ഒമ്പതാം ക്ലാസുകാർ ക്കും ക്ലാസ്സ് ഉണ്ടായിരുന്നില്ല. ഉച്ചവരെ പ്രത്യേകിച്ച് വർക്കുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ശേഷം യുപി സെക്ഷനിൽ ആറ് എഫ് ക്ലാസ്സിന് ഫ്രീ ആയതിനാൽ അവിടേക്ക് ടീച്ചേഴ്സ് പറഞ്ഞുവിട്ടു. ഞാൻ കുട്ടികളെ ഗെയിം കളിപ്പിച്ചു വളരെ സന്തോഷത്തോടു കൂടിയാണ് അവർ കളിച്ചത് 


 അതിനുശേഷം 3 30 ന് സ്കൂളിൽ നിന്നും മടങ്ങി.

5/03/2022
ഇന്ന് വളരെയധികം സങ്കടത്തോടെ കൂടിയാണ് സ്കൂളിൽ എത്തിച്ചേർന്നത്. ഇന്ന് സ്കൂളിലെ അവസാന ദിവസം ആയതിനാൽ എന്നെപ്പോലെ തന്നെ മറ്റ് സുഹൃത്തുക്കൾക്കും  വളരെ പ്രയാസമേറിയ ഒരു ദിവസമായിരുന്നു. സെക്കൻഡ് പിരീഡ് എനിക്ക് ഒൻപത് H നു ക്ലാസ്സ്‌ ഉണ്ടായിരുന്നു. കുട്ടികളോട് യാത്ര പറഞ്ഞു അവരോടൊപ്പം നിന്ന് ഫോട്ടോസ്ഒക്കെ  എടുത്തു. അല്ലാതെ ഒരു മാനസികാവസ്ഥ ആയിരുന്നു ആ സമയം ഞാൻ അനുഭവിച്ചത്. കുട്ടികൾ എല്ലാം ഇവിടെ തന്നെ ഇനിയും ടീച്ചറായി വരണം എന്നുള്ള അഭ്യർത്ഥനയായിരുന്നു കൂടുതലും പങ്കുവെച്ചത്. അവർക്ക് ഞങ്ങളെ പിരിയാൻ ഒട്ടും മനസ്സ് ഉണ്ടായിരുന്നില്ല.




 അതിനുശേഷം ഞങ്ങൾ ഞങ്ങളുടെ ഫിസിക്സ് കെമിസ്ട്രി അധ്യാപകർക്ക് ഞങ്ങളുടെ ഒരു സ്നേഹ സമ്മാനം നൽകി. ടീച്ചർമാർ വളരെ സങ്കടത്തോടെയാണ് ഞങ്ങളെ യാത്രയാക്കിയത്. അടുത്ത സെമ സ്റ്റാറിലെ   ടീച്ചിങ് പ്രാക്ടീസിന് ഇവിടെ തന്നെ വരാൻ ശ്രമിക്കണം എന്നൊക്കെ പറഞ്ഞു.






 അതിനുശേഷം ഞങ്ങൾ സ്റ്റാഫ്റൂമിൽ എല്ലാ സ്റ്റാഫുകളും മധുരം നൽകി. അതിനുശേഷം ഞങ്ങൾ എച്ച് എമ്മിനെ കണ്ടു ടീച്ചറിനെ ഞങ്ങൾ ഒരുസമ്മാനം നൽകി. ടീച്ചർ ഞങ്ങൾക്ക്  ഒരുപാട്  സ്നേഹത്തോടെ ഉള്ള നിർദ്ദേശങ്ങൾ നൽകി.  ആശംസകൾ നേ ർന്നു 
 കുട്ടികളുമൊത്ത് ഉള്ള നിമിഷങ്ങളെ പോലെതന്നെ അത്രയും പ്രിയപ്പെട്ടതായിരുന്നു പ്രിയപ്പെട്ടതായിരുന്നു ഞങ്ങൾ 11 പേരും തമ്മിൽ ഉണ്ടായിരുന്ന നിമിഷങ്ങളും. വളരെ സങ്കടത്തോടെ കൂടി ഞങ്ങൾ 3 30 ന് സ്കൂളിൽ നിന്നും മടങ്ങി. ഇനി ഒരിക്കൽ കൂടി ഇവിടേക്ക് തിരിച്ചുവരാനുള്ള ആഗ്രഹവും ഞങ്ങൾ പ്രഥമാധ്യാപക യോട് പ്രകടിപ്പിച്ചു.

Comments

Popular posts from this blog

REFLECTION OF THIRD WEEK TEACHING PRACTICE