REFLECTION OF THIRD WEEK TEACHING PRACTICE

17/1/2022
 ഇന്ന് എനിക്ക്   CTET  എക്സാം ഉണ്ടായിരുന്നതിനാൽ സ്കൂളിൽ നിന്നും  ലീവ് എടുക്കേണ്ടതായി വന്നു.



18/1/2022


പതിവുപോലെ 9മണിക്ക് തന്നെ സ്കൂളിൽ എത്തി ചേർന്നു. കോവിഡ് ഡ്യൂട്ടി ചെയ്തതിനു ശേഷം ക്ലാസ്സുകളിലേക്ക് മടങ്ങി. ഇന്ന് ഒബ്സെർവ്ക്ഷനു സ്മിത ടീച്ചർ വന്നു. കൃത്യം  9:30നു തന്നെ ടീച്ചർ  സ്കൂളിൽ എത്തി ചേർന്നു. ഞങ്ങൾ ടീച്ചർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുത്തു ക്ലാസുകൾ അറേഞ്ച് ചെയ്തു. എനിക്ക് സെക്കന്റ്‌ പീരിയഡ് ആയിരുന്നു ക്ലാസ്സ്‌. അതുവരെ ടീച്ചറെ ഞാൻ മറ്റു  ട്രെയിനിങ് ടീച്ചേഴ്‌സിന്റെ ക്ലാസ്സുകളിൽ കൊണ്ട് എത്തിച്ചു. അതിനു ശേഷം ടീച്ചർ  എന്റെ ക്ലാസ്സ്‌ കാണുവാൻ എത്തി. വളരെ നല്ല അഭിപ്രായം ആണ് ടീച്ചർ പറഞ്ഞത്  ആസിഡ് റൈൻ ആയിരുന്നു ടോപ്പിക്ക് നല്ലപോലെ എടുക്കാൻ സാധിച്ചു കുട്ടികൾ നല്ല ആകാംഷബരിതർ  ആയിട്ടാണ് ഇരുന്നത് കുറച്ചുകൂടി ലൈഫ് റിലേറ്റഡ് ആയിട്ടുള്ള എക്സാമ്പിൾസ് ചേർക്കാമായിരുന്നു എന്ന് ടീച്ചർ പറഞ്ഞു.അത് കഴിഞ്ഞു ടീച്ചറെ  മറ്റു ക്ലാസ്സുകളിൽ കൊണ്ടാക്കി ഞാൻ തേർഡ് പീരിയഡ് 8 ക്ക് ഫിസിക്സ്‌  ക്ലാസ്സ്‌ എടുക്കുവാൻ പോയി. നല്ലമിടുക്കരായ കുട്ടികൾ ആണ് അവിടെ ഉള്ളത്. അച്ചടക്കം പക്ഷെ കുറച്ചു കുറവാണ് അവർക്ക് കുറച്ചു പാടുപെടേണ്ടതായി വന്നു അവരെ ഒന്ന് സൈലന്റ് ആക്കുവാൻ എന്നിരുന്നാലും അവസാനം വരെ  അവർ നന്നായി ക്ലാസ്സ്‌ ശ്രെദ്ധിച്ച് ഇരുന്നു അടുത്ത പീരീഡും അവർക്ക് തന്നെ ആയിരുന്നു ക്ലാസ്സ്‌. അത് കഴിഞ്ഞ് ഉച്ചഭക്ഷണം  വിളമ്പുബാൻ പോയി.
സ്മിത ടീച്ചറോട് സ്കൂൾ ബേസ്ഡ് ആക്ടിവിറ്റി ചെയ്യുന്നതിനെ പറ്റി ഉള്ള ചർച്ച നടത്തി. ടീച്ചറുടെ പെർമിഷൻ വാങ്ങി.
അതിനു ശേഷം സ്മിത ടീച്ചറെ  യാത്രയാക്കി. ഉച്ചക്ക് ശേഷം മറ്റു പ്രവർത്തികളിൽ ഏർപ്പെട്ടു.സ്കൂൾ ബേസ്ഡ് ആക്ടിവിറ്റി ആയി പ്ലാസ്റ്റിക്നു എതിരെ ഒരു  അവർനെസ് ക്ലാസ്സ്‌  നടത്തുവാൻ ഉള്ള അനുമതി  HM ന്റെ കയ്യിൽ നിന്നും വാങ്ങി. അതിനുശേഷം 
 കൃത്യം 3മണിക്ക് തന്നെ രജിസ്റ്ററിൽ ഒപ്പ് വെച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങി.


19/1/2022

രാവിലെ 9മണിക്ക് തന്നെ സ്കൂളിൽ എത്തി. ഇന്ന് ഞങ്ങൾക്ക് ഓപ്ഷണൽ സബ്ജെക്ടിന്റെ ഒബ്സെർവഷൻ  ഉണ്ടായിരുന്നു. അതിനായി വിജി ടീച്ചർ കൃത്യം 9:30നു തന്നെ സ്കൂളിൽ  എത്തി. എനിക്ക് സെക്കന്റ്‌ പീരിയഡ് ക്ലാസ്സ്‌ ഉണ്ടായിരുന്നു. ടീച്ചർ ഒബ്സെർവഷനായി ക്ലാസ്സിൽ കയറി വന്നു. ഞാൻ നല്ല ടെൻഷനിൽ ആയിരുന്നു. പക്ഷെ  നല്ലപോലെ ക്ലാസ്സ്‌ എടുക്കാൻ സാധിച്ചു. സെക്കൻഡ് ബാച്ചിന് ആയിരുന്നു ഇന്ന് ക്ലാസ്സ്‌. നല്ല ആക്റ്റീവ് ആയിട്ടാണ് കുട്ടികൾ ക്ലാസ്സിൽ ഇരുന്നത് 9Hന്  ആയിരുന്നു ക്ലാസ്സ്‌ വളരെ നല്ല അഭിപ്രായം ആണ് ടീച്ചർ പറഞ്ഞത് കുഞ്ഞു കുഞ്ഞു പോരായ്മകൾ മാറ്റി നിർത്തിയാൽ  നല്ല ഒരു ക്ലാസ്സ്‌ തന്നെ ആയിരുന്നു. എനിക്ക് ഒരുപാട് ഇമ്പ്രൂവ്മെന്റ് ഉണ്ടായതായി  തോന്നി. നല്ലപോലെ ക്ലാസ്സ്‌ കണ്ട്രോൾ ചെയ്യുവാൻ ഒക്കെ പഠിച്ചു. വളരെ സന്തോഷം തോന്നി എനിക്ക് അതിനു  ശേഷം 8 ക്ക് ഫിസിക്സ്‌ ക്ലാസ്സ്‌ ഉണ്ടായിരുന്നു. ഉച്ചക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുവാൻ പോയി.




 3:30നു തന്നെ സ്കൂളിൽ നിന്നും മടങ്ങി.

20/1/2022

പതിവിലും കുറച്ചു നേരത്തെ ആണ് സ്കൂളിൽ എത്തിയത്. സ്കൂൾ ബേസ്ഡ് ആക്ടിവിറ്റി ചെയ്യണ്ടത് ഉണ്ടായിരുന്നു. അതോടപ്പം തന്നെ ഏറ്റവും സങ്കടപ്പെട്ടിട്ടു ആണ് ഇന്ന് സ്കൂളിൽ എത്തിയത്. കാരണം സ്കൂളുകൾ രണ്ടു ആഴ്ചത്തേക്ക് അടക്കുവാൻ പോകുന്നു. എനിക്ക് ഒത്തിരി വിഷമം തോന്നിയ ഒരു വാർത്ത ആയിരുന്നു അത് 9:30ക്ക് ആയിരുന്നു പ്രോഗ്രാം.അതിനായി  ഞങ്ങൾക്ക് സ്കൂളിലെ സ്മാർട്ട്‌ റൂം അറേഞ്ച് ചെയ്ത് തന്നു 9 ലെയും 8ലെയും കുട്ടികൾക്ക് ആണ് ഞങ്ങൾ ക്ലാസ്സ്‌ എടുത്തത്.
9:30നു അശ്വനിയുടെ പ്രാർത്ഥനയോടു കൂടി പ്രോഗ്രാം തുടങ്ങി. First സെക്ഷൻ ഒരു അവാർനെസ്സ് ക്ലാസ്സ്‌ ആയിരുന്നു. അതിനു ശേഷം ഒരു ഇന്ററക്റ്റീവ് സെക്ഷനും ഉണ്ടായിരുന്നു.
അതിനു ശേഷം ഞങ്ങൾ ക്കാസ്സുകളിലേക്ക് മടങ്ങി. ഉച്ചക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുവാൻ പോയി അതിനുശേഷം ഞങ്ങൾ . കൃത്യം  3:30നു തന്നെ മടങ്ങി. വളരെ സങ്കടത്തോടെ കൂടി ആണ് സ്കൂളിൽ നിന്നും ഇറങ്ങിയത്. 





21/1/2022
 പതിവുപോലെ 9മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഞങ്ങൾക്ക് ഇന്ന് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. അതിനാൽ ഞങ്ങൾ മറ്റു ആക്ടവിറ്റികളിൽ ഏർപ്പെട്ടു. അതിനു ശേഷം ഉച്ചക്ക് 12:30നു  സ്കൂളിൽ നിന്നും madangi


Comments

Popular posts from this blog

Assignment Physical sicence

REFLECTION OF SECOND WEEK TEACHING PRACTICE

REFLECTION OF FIRST WEEK TEACHING PRACTICE