REFLECTION OF SECOND WEEK TEACHING PRACTICE

10/1/2022





 പതിവുപോലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പു വെച്ചതിനു ശേഷം ടെമ്പറേച്ചർ ചെക്ക് ചെയ്യുവാനും സാനിറ്റൈസർ നൽകുവാനും പോയി. ഇന്ന് സെക്കൻഡ് ബാച്ച് നായിരുന്നു ക്ലാസ്സ്.
 9 30 ന് തന്നെ ക്ലാസ്സുകൾ ആരംഭിച്ചു.ഇന്നെനിക്ക് പിരീഡ് ഒന്നും തന്നെ ഇല്ലായിരുന്നു.അതിനാൽ ദർശനയുടെ ക്ലാസ് നിരീക്ഷിക്കുവാൻ സെക്കൻഡ് പിരീഡ്  ഞാൻ പോയി. കുട്ടികൾ വളരെ അച്ചടക്കത്തോടെ കൂടിയാണ് ദർശനയുടെ ക്ലാസ്സ് കേട്ടുകൊണ്ടിരുന്നത്.
                 ക്ലാസ്സ് കഴിഞ്ഞതിനു ശേഷം ഞങ്ങൾ  സ്റ്റാഫ് റൂമിൽ എത്തുകയും കുട്ടികളെപ്പറ്റി സംസാരിക്കുകയും ചെയ്തപ്പോൾ. ഞങ്ങൾ നാലു സയൻസ്   ടീച്ചേഴ്സ് കൂടി ആലോചിച്ച് ഒരു തീരുമാനം സ്കൂളിലെ ടീച്ചേഴ്സും ആയി ചർച്ച ചെയ്തു. 
 ഞങ്ങൾ ഒരു സയൻസ് കോർണർ നടത്തുവാൻ ആയിരുന്നു തീരുമാനിച്ചത്. കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ ഒരു അവസരമായിട്ടാണ് ഞങ്ങളത് നടത്തുവാൻ ആഗ്രഹിച്ചത്.  അതിനായി കുട്ടികളിൽ നിന്നും സിനി മോഡലുകളും അർത്ഥം മോഡലുകളും കളക്ട് ചെയ്തു അത് പ്രദർശിപ്പിക്കാനുള്ള ഒരു അനുമതി ഞങ്ങളെ എന്റെ കയ്യിൽ നിന്നും വാങ്ങി. എട്ട് ഒൻപത് ക്ലാസ്സുകളിൽ ആയി മാത്രമാണ് ഞങ്ങൾ സയൻസ് കോർണർ നടത്തുവാൻ ആഗ്രഹിച്ചത്.  അതിന്റെ ഭാഗമായി എല്ലാ എട്ട് ഒൻപത് ക്ലാസ്സുകളിൽ ഈ വിവരം അറിയിക്കുവാൻ ആയി ഞങ്ങൾ ഒരു നോട്ടീസ് തയ്യാറാക്കി.

 ഉച്ചയ്ക്ക് ശേഷം സ്കൂളിലെ എൻസിസിിി പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാൻ അവസരം ലഭിച്ചു.

 അതിനുശേഷം 3 30 ന് തന്നെ രജിസ്റ്ററിൽ ഒപ്പു വച്ച ശേഷം വീട്ടിലേക്ക് മടങ്ങി.





11/1/2022


 ഇന്ന് പഠിപ്പുമുടക്ക് ആയതുകൊണ്ട് ആശങ്കയോടെ കൂടിയാണ് സ്കൂളിൽ എത്തിച്ചേർന്നത്. 9 30 ന് തന്നെ രജിസ്റ്റർ ലഭിച്ചതിനുശേഷം ഞങ്ങൾ ക്ലാസുകളിലേക്ക് മടങ്ങി. അതിനുശേഷം എനിക്ക് സെക്കൻഡ് പീരീഡ് 9 H ക്ലാസ് ഉണ്ടായിരുന്നു. ലാബിൽ വെച്ചായിരുന്നു ക്ലാസെടുത്തത്. സെക്കൻഡ് ബാച്ചിലെ ആദ്യമായാണ് ലാബിൽ കൊണ്ടുപോയത്.  അച്ചടക്കത്തോടെ കൂടിയാണവർ ലാബിലേക്ക് പ്രവേശിച്ചത്. എന്റെ ഒപ്പം ദർശന യും ഉണ്ടായിരുന്നു. ലാബിൽ വരുമ്പോൾ പെരുമാറേണ്ട  നിർദേശങ്ങൾ കുട്ടികൾക്ക് കൊടുത്തു. 
           അതിനുശേഷം ഞങ്ങളുടെ ലാബ് വൃത്തിയാക്കുവാൻ ടീച്ചർ ആവശ്യപ്പെട്ടു. ടീച്ചറുടെ നിർദ്ദേശപ്രകാരം ഞങ്ങൾ ലാബ് വളരെ അച്ചടക്കത്തോടെ കൂടി വൃത്തിയാക്കുകയും. രാസവസ്തുക്കൾ അടങ്ങിയ ബോട്ടിലുകൾ ആൽഫബെറ്റ് ഓർഡറിൽ വളരെ മനോഹരമായി അടുക്കിവെച്ചു.

 അതിനുശേഷം ഞങ്ങൾ 3.30 തന്നെ രജിസ്റ്റർ ഒപ്പു വെച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങി.

12/1/2022

 പതിവുപോലെ ഒൻപത് മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്റർ വെച്ചതിനുശേഷം ക്ലാസ്സിലേക്ക്  മടങ്ങി ഫസ്റ്റ് പിരീഡ് എനിക്ക് 9Gയിൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു. കുറച്ചു പ്രയാസം ആയിരുന്നു അവരെ നിയന്ത്രിക്കുവാൻ. എന്നിരുന്നാലും ക്ലാസ്സ് നല്ല  രീതിയിൽഎടുക്കുവാൻ സാധിച്ചു.
 പ്രധാന അധ്യാപികയുടെ നിർദേശപ്രകാരം സയൻസ് കോർണർ പ്രാവർത്തികമാക്കുവാൻ വേണ്ടി എല്ലാ ക്ലാസുകളിലും ഞങ്ങൾ നോട്ടീസ് വായിക്കുവാനായി പോയി 

 

 ഉച്ചയ്ക്ക് ശേഷം സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി METCA ടീച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വന്ന ജൂനിയർ സിനെ ലാബിൽ ഒരു പരീക്ഷണം ചെയ്യേണ്ട വിധം പറഞ്ഞു കൊടുക്കുവാനും ലെസ്സൺപ്ലാൻ എഴുതുന്ന വിധം പറഞ്ഞു കൊടുക്കുവാനുള്ള ചുമതല ഞങ്ങളെ ടീച്ചേഴ്സ് ഏൽപ്പിച്ചു. ക്ലാസിൽ പരീക്ഷണം എങ്ങനെ നടത്തണം എന്നുള്ളത് ഞങ്ങൾ തന്നെ അവർക്ക് മനസ്സിലാക്കി കൊടുത്തു. വേണ്ട നിർദ്ദേശങ്ങൾ കൊടുത്തതിനു ശേഷം 3 30ന് രജിസ്റ്ററിൽ ഒപ്പു വെച്ച ശേഷം വീട്ടിലേക്ക് മടങ്ങി.




13/2/2022

 പതിവുപോലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ടെമ്പറേച്ചർ ചെക്ക് ചെയ്യുവാനും സാനിറ്റൈസർ നൽകുവാനും പോയതിനുശേഷം. 9 30 ന് തന്നെ ക്ലാസ്സിലേക്ക് മടങ്ങി. 9g ലായിരുന്നു ആദ്യം ഞാൻ പഠിപ്പിച്ചത് വളരെ ആശങ്കയോടെ കൂടിയാണ് ക്ലാസിലേക്ക് കയറിയത്. കാരണം. അമ്ലമഴ എന്നുപറയുന്ന ടോപ്പിക്ക് ആണ് ഞാൻ പഠിപ്പിച്ചത്. ഒരു വ്യത്യസ്തമായ രീതിയിലാണ് ഇന്ന് ക്ലാസ് എടുത്തത്. സ്ഥിരം കുട്ടികൾക്ക് കൊടുക്കുന്ന ആക്ടിവിറ്റി കളിൽനിന്നും വ്യത്യസ്തമായിരുന്നു ഇന്ന് കൊടുത്ത ആക്ടിവിറ്റി ഫിഷ് ബോൺ ആക്ടിവിറ്റി ചാർട്ട് ആയിരുന്നുകൊടുത്തത്. കുട്ടികളിൽ അമ്ലമഴ എന്ന ആശയം എത്തിക്കുവാൻ വേണ്ടിയായിരുന്നു ഇങ്ങനെയൊരു ആക്ടിവിറ്റി കൊണ്ടുവന്നത്. അത് വളരെ ഭംഗിയായി തന്നെ അവർ പൂർത്തീകരിച്ചു. വളരെയധികം സന്തോഷം തോന്നിയ ഒരു നിമിഷം ആയിരുന്നു അത് കാരണം അത്രയും നല്ല പോലെ എനിക്ക് എക്സ്പ്ലൈൻ ചെയ്യാൻ അത് കഴിഞ്ഞ് അതുകൊണ്ടാണല്ലോ കുട്ടികൾ അത് കമ്പ്ലീറ്റ് ചെയ്തത് എന്ന് ആലോചിച്ചപ്പോൾ വളരെ സന്തോഷവും അഭിമാനവും തോന്നി.

അതിനുശേഷം  ലാസ്റ്റ് പീരിയഡ് ജൂനിയഴ്‌സിന്റെ ക്ലാസ്സ്‌ നിരീക്ഷിക്കുവാൻ ഒരു അവസരം ലഭിച്ചു. അവർ നല്ല രീതിയിൽ തന്നെ ആണ് ക്ലാസ്സ്‌ എടുത്തത്.പരീക്ഷണം ക്ലാസ്സിൽ കൊണ്ട് വന്നു ആണ് അവർ 3 ട്രെയിനിങ് ടീച്ചേഴ്സും ചെയ്തത്. അതുകൊണ്ട് തന്നെ കുട്ടികൾ വളരേ താല്പര്യത്തോട് കൂടി ആണ് ക്ലാസ്സ്‌  ശ്രെദ്ധിച്ചിരുന്നതു.

 ഉച്ചയ്ക്കുശേഷം എസ് പി സിയുടെ  പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാൻ അവസരം ലഭിച്ചു. അതിനുശേഷം 3:30ന് രജിസ്റ്ററ്റർ ഒപ്പുവെച്ചതിനുശേഷം വീട്ടിലേക്ക് മടങ്ങി.

15/1/2022
പതിവുപോലെ ഇന്ന് രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് 8 9 ക്ലാസ്സുകൾക്ക്  അവധി ആയിരുന്നു. ഞങ്ങൾ ഞങ്ങൾക്ക് അനുവദിച്ചിരിക്കുന്ന റൂമിൽ ഇരുന്നു കൊണ്ട് ഞങ്ങളുടെ വർക്കുകൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അതിനു ശേഷം  7 എഫിൽ യൂണിറ്റ് ടെസ്റ്റ് നടത്തുവാൻ എന്നെ ചുമതലപ്പെടുത്തി.
            വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.
 നിശ്ചിത സമയത്തിനുള്ളിൽ തന്നെ കുട്ടികൾ എക്സാം വളരെ നന്നായി എഴുതി. കുറച്ച് സമയം അധികം കിട്ടിയപ്പോൾ എനിക്ക് കുട്ടികളെക്കൊണ്ട് രസകരമായ ഒരു ഗെയിം കളി പ്പിക്കുവാൻ കഴിഞ്ഞു. 

 അതിനുശേഷം സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന് വന്ന് കുട്ടികളുടെ ലാസ്റ്റ് ദിവസമായിരുന്നു. ലാബിൽ അവരെ സഹായിക്കുകയും നിർദ്ദേശങ്ങൾ നല്കുകയും ചെയ്തതിന് അവർ ഒരു സ്നേഹസമ്മാനം ഞങ്ങൾക്ക് നൽകി. വളരെ സന്തോഷത്തോടു കൂടിയാണ് ഞാൻ അത് സ്വീകരിച്ചത്. ഞങ്ങൾ നിറഞ്ഞ മനസ്സോടുകൂടി അവരെ യാത്രയാക്കുകയും ചെയ്തു.


 കുറച്ചു നേരത്തെ അതായത് രണ്ട് മണിക്കാണ് രജിസ്റ്ററിൽ ഒപ്പ് വെച്ചതിന് ശേഷം സ്കൂളിൽ നിന്നും മടങ്ങിയത്.

Comments

Popular posts from this blog

REFLECTION OF THIRD WEEK TEACHING PRACTICE