REFLECTION OF FIRST WEEK TEACHING PRACTICE

4/1/2022  -7/1/2022



 വളരെയധികം ആശങ്കകൾ ഓടും സംശയങ്ങൾ ഓടും കൂടിയാണ് സ്കൂളിലെ ആദ്യ ദിനത്തിലേക്ക് കടന്നത്. ഒരു വിദ്യാർത്ഥിയിൽ നിന്നും മാറി അധ്യാപിക ആയി ഞാൻ പഠിച്ച സ്കൂളിൽ തന്നെ എത്തിയപ്പോൾ വളരെ അധികം അഭിമാനം തോന്നി                     ആദ്യ ദിവസം തന്നെ ഞങ്ങൾ 11 പേരും കൃത്യം ഒൻപതു മണിക്ക് ജി എം എച്ച് എസ് എസ് വർക്കല സ്കൂളിൽ എത്തിച്ചേർന്നു. അതിനുശേഷം പ്രഥമ അധ്യാപികയുടെ നിർദേശങ്ങൾ നമുക്ക് ലഭിച്ചു. വളരെ വിശദമായി അധ്യാപിക ഞങ്ങളോട് സ്കൂളിനെ പറ്റിയും സ്കൂളിന്റെ അച്ചടക്ക മര്യാദകളെ പറ്റിയും കുട്ടികളെയും കുട്ടികൾ വരുന്ന സാഹചര്യങ്ങളെക്കുറിച്ചും ഉള്ള ഒരു വ്യക്തമായ ധാരണ ഞങ്ങൾക്ക് നൽകി അതിനുശേഷം അധ്യാപിക ഞങ്ങൾക്കായി  ഒരു ക്ലാസ് റൂം നൽകി. വളരെയധികം സൗകര്യങ്ങളുള്ള ഒരു സ്മാർട്ട് റൂം ആയിരുന്നു നമുക്ക് ലഭിച്ചത്.

 ആദ്യദിനത്തിൽ എനിക്ക് ക്ലാസുകൾ ഒന്നും എടുക്കാൻ സാധിച്ചിരുന്നില്ല. ഞങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു അധ്യാപിക ഞങ്ങൾക്ക് ക്ലാസ്സുകളിൽ ചെന്ന് കുട്ടികളുമായി പരിചയപ്പെടാൻ ഒരു അവസരം നൽകി. എട്ടാം ക്ലാസിലെ കുട്ടികളെ ആണ് ആദ്യമായി ആദ്യമായി പരിചയപ്പെട്ടത്. വളരെയധികം ആകാംഷയോടെ കൂടിയായിരുന്നു ഞാൻ ക്ലാസിലേക്ക് കടന്നത്. കുട്ടികൾ ടീച്ചറെ എന്ന് വിളിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി. സ്കൂളിലെ മറ്റ് അധ്യാപകരെ പോലെ മൂന്നര മണിക്ക് തന്നെയാണ് രജിസ്റ്ററിൽ ഒപ്പു വെച്ചതിനു ശേഷം ഞങ്ങളും  സ്കൂളിൽ നിന്നും മടങ്ങിയത്.

5/1/2022


 ആദ്യദിനത്തിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു രണ്ടാമത്തെ ദിനത്തിൽ എനിക്കുണ്ടായത്. ഞങ്ങളെ ആദ്യദിനത്തിൽ തന്നെ അധ്യാപിക കുട്ടികൾ എത്തുമ്പോൾ ടെമ്പറേച്ചർ ചെക്ക് ചെയ്യുവാനും അതുപോലെതന്നെ സാനിറ്റൈസർ നൽകുവാനുള്ള ചുമതല ഏൽപ്പിച്ചു. ഞങ്ങൾ അത് വളരെ ആത്മാർത്ഥതയോടെ കൂടിയും സന്തോഷത്തോടു കൂടിയും ആണ് ചെയ്തത്. സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുന്നത് ഒൻപതര മണിക്കാണ്. അന്ന് എനിക്ക് ക്ലാസ്സ് എടുക്കാൻ സാധിച്ചു.  സെക്കൻഡ് പിരീഡ് 9H നായിരുന്നു ഞാൻ  ക്ലാസ് എടുത്തത്. വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അവിടെ നിന്നും എനിക്ക് ലഭിച്ചത് കുട്ടികളെ കൈകാര്യം ചെയ്യുക എന്ന് പറയുന്നത് വളരെ പ്രയാസമേറിയ ഒരു കാര്യം തന്നെയാണ്. മനസ്സിൽ ഒരുപാട് ആശങ്കകളും ആയാണ് ഞാൻ ക്ലാസിലേക്ക് പ്രവേശിച്ചത്. പക്ഷേ എന്റെ പ്രതീക്ഷയിലും വിപരീതമായ ആയിരുന്നു ക്ലാസ്സിൽ സംഭവിച്ചത് കുട്ടികളുമായും വളരെ വേഗം തന്നെ അടുക്കുവാനും അവരെ ബുദ്ധിമുട്ടിക്കാതെ തരത്തിൽ ക്ലാസ് എടുക്കുവാനും എനിക്ക് സാധിച്ചു. വളരെ ആത്മസംതൃപ്തിയോടെ കൂടിയാണ് ഞാൻ എന്റെ ആദ്യ ക്ലാസ്സിൽ നിന്നും ഇറങ്ങിയത്. കെമിസ്ട്രി ആണ് ഞാൻ പഠിപ്പിച്ചത് പരീക്ഷണങ്ങൾ ഒരുപാട് ഉണ്ടായിരുന്നതിനാൽ കുട്ടികൾ വളരെ താല്പര്യത്തോടെ കൂടിയാണ് ക്ലാസ്സ് ശ്രദ്ധിച്ചിരുന്നത് 


 ക്ലാസ് കഴിഞ്ഞതിനുശേഷം സ്കൂളിലെ മറ്റ്  പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ സാധിച്ചു.
 ഉച്ചഭക്ഷണം വിതരണം ചെയ്യുവാനും ഞങ്ങളെ ചുമതലപ്പെടുത്തി അത് വളരെ ഭംഗിയായി ചെയ്തു. വൈകുന്നേരം സ്കൂളിലെ എസ് പി സി പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാൻ അവസരം ലഭിച്ചു 





 സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിലെ കെമിസ്ട്രി അധ്യാപിക ഞങ്ങൾക്കായി ചായയും പലഹാരവും നൽകി. 3 30ന് രജിസ്റ്റർ ലഭിച്ചതിനു ശേഷം ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.

6/1/2022


 പതിവുപോലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു സാനിറ്റൈസർ കുട്ടികൾക്ക് നൽകുകയും കുട്ടികളെ വരിവരിയായി ക്ലാസുകളിലേക്ക് നയിക്കുകയും ചെയ്തു 
 വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. സെക്കൻഡ് പിരീഡ് എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. കുട്ടികളെ ലാബിൽ കൊണ്ടുപോയി പരീക്ഷണങ്ങൾ ചെയ്ത് അവരെ പഠിപ്പിക്കുവാൻ ഒരു അവസരം ലഭിച്ചു. കെമിസ്ട്രി സംഗീത ടീച്ചർ വളരെ വിശ്വസ്തതയോടെ കൂടിയാണ് ഈ ചുമതല എന്നെ ഏൽപ്പിച്ചത്. സ്കൂളിലെ സയൻസ് ലാബ് കൈകാര്യം ചെയ്യുന്നതിനുമുൻപ് പാലിക്കേണ്ട നിർദ്ദേശങ്ങൾ ടീച്ചർ നൽകി. എന്റെ കൂടെ ദർശനയും ഉണ്ടായിരുന്നു ലാബിൽ പ്രവേശിക്കുമ്പോൾ തനിച്ച് കുട്ടികളുമായി പോകരുത് ഒപ്പം ഒരു ടീച്ചർ കൂടി വേണമെന്നുള്ള നിർദ്ദേശം ടീച്ചർ നൽകി. കുട്ടികളെ വളരെ അച്ചടക്കത്തോടെ ലാബിൽ കൊണ്ടുവരുവാൻ സാധിച്ചു. അതുപോലെ തന്നെ വളരെ വ്യത്യസ്തമായ രീതിയിൽ പഠിപ്പിച്ച്തിനാൽ കുട്ടികൾക്ക് വളരെയധികം സന്തോഷം ഉണ്ടായി.

 വളരെ കൃത്യതയോടെ കൂടിയുള്ള ഒരു സയൻസ് ലാബ് ആണ് വർക്കല സ്കൂളിൽ ഉള്ളത് എല്ലാ വിധ മുൻകരുതലുകളും. ഉറപ്പുവരുത്തുന്ന ഒരു സയൻസ് ലാബ് തന്നെയാണ് വർക്കല സ്കൂളിൽ ഉള്ളത്.
 വിശേഷം കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയും പന്ത്രണ്ടരയ്ക്ക് കുട്ടികൾ വീട്ടിലേക്കു മടങ്ങുമ്പോൾ  അവരെ വരിവരിയായി സ്കൂളിന് ഗേറ്റിലേക്ക് എത്തിക്കുകയും ചെയ്തു. 3 30ന് രജിസ്റ്റർ ലഭിച്ചതിനുശേഷം വീട്ടിലേക്ക് മടങ്ങി


7/1/2022
 വളരെ ദുഃഖകരമായ ഒരു വാർത്ത ഓടുകൂടിയാണ് വെള്ളിയാഴ്ച ദിവസം ആരംഭിച്ചത്. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു കുട്ടിയുടെ വേർപാട് ഞങ്ങളെ എല്ലാവരെയും മാനസികമായി തളർത്തിയ ദിവസമായിരുന്നു. നിലവിലെ സാഹചര്യങ്ങൾ മനസ്സിലാക്കി ഞങ്ങൾ ആത്മ സമീപനം പാലിച്ചുകൊണ്ട് സ്കൂളിൽ എത്തിച്ചേർന്നു 
                    പതിവുപോലെ രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഫസ്റ്റ് പിരീഡ് ദർശനയുടെ ക്ലാസ്  നിരീക്ഷിക്കുവാൻ അവസരം ലഭിച്ചു. 9 ബി ലായിരുന്നു ക്ലാസ്സ് വളരെ അച്ചടക്കത്തോടെ കൂടി തന്നെയാണ് ദർശന ക്ലാസ് എടുത്തത്. വളരെ മിടുക്കന്മാരായ കുട്ടികൾ തന്നെയായിരുന്നു.
അവർ.
            ശേഷം എനിക്ക് 9 എച്ച് ക്ലാസ് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഞാൻ നൽകിയ ഫോളോ അപ്പ് ആക്ടിവിറ്റി ഒക്കെ കുട്ടികൾ ചെയ്തു കൊണ്ടുവന്നപ്പോൾ വളരെയധികം സന്തോഷം തോന്നി. അതുപോലെതന്നെ പഠിപ്പിച്ച കാര്യങ്ങൾ അവർ ഓർത്തെടുത്ത് പറഞ്ഞപ്പോൾ വളരെ സന്തോഷവും അഭിമാനവും തോന്നി. കൂടാതെ ഞാൻ നൽകിയ ആക്ടിവിറ്റി ചാട്ടം അവർ വളരെ ഭംഗിയായി പൂരിപ്പിക്കുകയും ഉണ്ടായി.  അതിനുശേഷം സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു.  പ്രഥമാധ്യാപിക ആയിരുന്നു പ്രോഗ്രാമിന് അധ്യക്ഷ. Hello world എന്നായിരുന്നു പ്രോഗ്രാമിന് പേര്. പ്രോഗ്രാം നിരീക്ഷിക്കുവാൻ ഞങ്ങൾക്കും അവസരം ലഭിച്ചു.





അതിനുശേഷം മൂന്നും നാലും പീരിയഡ് എനിക്ക് 7 C യിലെ കുട്ടികൾക്ക് യൂണിറ്റ് ടെസ്റ്റ് നടത്തുവാൻ ഏഴാം ക്ലാസിലെ അദ്യാപിക ചുമതലപ്പെടുത്തി. വളരെ സന്തോഷത്തോടുകൂടി ഞാൻആ ചുമതല ഏറ്റെടുത്തു. നിഷ്കളങ്കരായ കുട്ടികളായിരുന്നു 7 C ൽ ഉണ്ടായിരുന്നത്. ജീവിതത്തിൽ ആദ്യമായാണ് ഒരു യൂണിറ്റ് ടെസ്റ്റ് നടത്താൻ അവസരം ലഭിച്ചത്. ഞാൻ നൽകിയ നിർദേശങ്ങൾ പാലിക്കുകയും  വളരെ അച്ചടക്കത്തോടെ കൂടി പരീക്ഷ എഴുതുകയും അവർ ചെയ്തു.വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അവിടെ നിന്നും കിട്ടിയത്. എട്ടാം ക്ലാസിലെ ഒമ്പതാം ക്ലാസിലെ കുട്ടികളിൽ നിന്നും വളരെയധികം വ്യത്യസ്തരായിരുന്നു ഏഴാം ക്ലാസിലെ കുട്ടികൾ.



 ഉച്ചയ്ക്ക്  പന്ത്രണ്ടര മണിക്ക് പേപ്പർ കളക്ട്ട് ചെയ്യുകയും അധ്യാപികയുടെ കൈയിൽ കൊടുക്കുകയും. കുട്ടികളെ വരിവരിയായി സ്കൂകൂൾ കവാടത്തിൽ എത്തിക്കുകയും ചെയ്തുതു. 3 30ന് രജിസ്റ്ററിൽ ഒപ്പുവെച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങി 

Comments

Popular posts from this blog

REFLECTION OF THIRD WEEK TEACHING PRACTICE