REFLECTION OF SEVENTH WEEK TEACHING PRACTICE
ഇന്ന് വളരെ സന്തോഷത്തോടെ ആണ് സ്കൂളിൽ എത്തിയത്. കുട്ടികൾ എല്ലാപേരും യൂണിഫോം ഒക്കെ ഇട്ടു വീണ്ടും സ്കൂളിൽ വരുന്ന കാഴ്ച കാണുമ്പോൾ തന്നെ നല്ല രസം ആണ്. ഇന്ന് എനിക്ക് പീരിയഡ് ഒന്നും തന്നെ ഇല്ലായിരുന്നു. ഉച്ചക്ക് സ്കൂളിൽ ഉച്ചഭക്ഷണം വിളമ്പുവാൻ പോയിരുന്നു.
15/2/2022
ഇന്ന് ഇലക്ഷന്റെ ഭാഗമായി കോളേജിൽ എത്തി ചേരണം ആയിരുന്നു. അതിനാൽ നമുക്ക് ഇന്ന് സ്കൂളിൽ പോകണ്ടായിരുന്നു.
16/2/2022
ഇന്ന് ആറ്റുകാൽ പൊങ്കാല ആയതിനാൽ പൊതു അവധി ആയിരുന്നു.
17/2/2022
ഇന്ന് പതിവുപോലെ സ്കൂളിൽ 9മണിക്ക് തന്നെ എത്തി ചേർന്ന്. ഇന്ന് എനിക്ക് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു പക്ഷെ 7C യ്ക്ക് ക്ലാസ്സ് കണ്ട്രോൾ ചെയ്യുവാൻ ചുമതല പെടുത്തി. ഞാൻ അവരുടെ ക്ലാസ്സിൽ കയറി സയൻസ് വിഷയം പഠിപ്പിച്ചു വളരെ സന്തോഷത്തോടെ ആണ് ഞാൻ അവരെ പഠിപ്പിച്ചത്. വളരെ നിഷ്കളങ്കരായ കുട്ടികൾ ആയിരുന്നു അവർ. നല്ലപോലെ ക്ലാസ്സ് കേട്ടുകൊണ്ട് അവർ ഇരുന്നു.അതിനു ശേഷം 3മണിക്ക് തന്നെ സ്കൂളിൽ നിന്നും മടങ്ങി.
18/2/2022
ഇന്ന് എനിക്ക് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു.
19/2/2022
ഇന്ന് പതിവുപോലെ സ്കൂളിൽ എത്തിചേർന്ന് ഒരുപാട് നാളുകൾക്കു ശേഷം എന്റെ 9H സ്റുഡന്റ്‌സ്നെ പഠിപ്പിക്കാൻ സാധിച്ചു അവർക്ക് കെമിസ്ട്രി കാർബണിന്റെ ലോകം എന്ന് തുടങ്ങുന്ന ഒരു ചാപ്റ്റർ പഠിപ്പിച്ചു. അതിനു ശേഷം 5F ക്ലാസ്സ് നിയന്ത്രിക്കുവാൻ ഒരു അവസരം ലഭിച്ചു. തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു അവിടെ നിന്നും ലഭിച്ചത്. കുട്ടികൾ വളരെ നിഷ്കളങ്കരആയിരുന്നു അവരുടെ കുസൃതികളും സംശയങ്ങളും ഞാൻ ശെരിക്കും ആസ്വദിക്കുക ആയിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം മനസ് നിറഞ്ഞു അവരുടെ മുന്നിൽ ചിരിക്കുവാൻ വരെ എനിക്ക് കഴിഞ്ഞു. വളരെ നല്ല ഒരു ദിവസം ആയിരുന്നു. പക്ഷെ ചെറിയ ഒരു ദുഃഖത്തിൽ ആണ് ഇന്നത്തെ ദിനം അവസാനിച്ചത് എന്ത് എന്നാൽ ഞങ്ങളോടൊപ്പം തന്നെ ടീച്ചിങ് പ്രാക്ടിസിന് വന്ന ktct കോളേജിലെ കുട്ടികളുടെ ലാസ്റ്റ് ഡേ ആയിരുന്നു ഇന്ന് സ്കൂളിൽ.അവരോടൊപ്പം ചേർന്ന് ഒരു ഫോട്ടോയൊക്കെ എടുത്തു സന്തോഷത്തോടെ തന്നെ ഞങ്ങൾ അവരെ യാത്ര ആക്കി.
Comments
Post a Comment